കേരളാ ബ്ലാസ്റ്റേഴ്സില്‍ പൊട്ടിത്തെറി ഇന്ത്യന്‍ താരങ്ങളും മറ്റു ടീമുകളിലേക്ക് ചേക്കേറുന്നു


കൊച്ചി: ഐഎസ്‌എല്‍ നാലാം സീസണില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനാകാതെ പുറത്തായ കേരളാ ബ്ലാസ്റ്റേഴ്സില്‍ പൊട്ടിത്തെറി. വിദേശ താരങ്ങള്‍ക്ക് പുറമെ ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ മിലന്‍ സിംഗും ജാക്കി ചാന്ദും ബ്ലാസ്റ്റേഴ്സ് ഒഴിവാക്കുന്നു. ഇരുവരും മറ്റ് ക്ലബുകളുമായി കരാര്‍ ഒപ്പിട്ടെന്ന് പ്രമുഖ സ്പോട്സ് വെബ് സെറ്റായ ഗോള്‍ ഡോട്ട്കോം റിപ്പോര്‍ട്ട് ചെയ്യുന്നു.


മിലന്‍ സിംഗ് മുംബൈ സിറ്റി എഫ്സിയിലേക്കാണ് കൂറുമറിയിരിക്കുന്നതെന്നാണ് സൂചന. മിലനെ കൂടാതെ സെനെ റാള്‍ട്ടെ, സൗവിക്ക് ചക്രവര്‍ത്തി, ബിപിന്‍ സിങ് തുടങ്ങിയവരും മുംബൈയുമായി കരാര്‍ ഒപ്പിട്ടു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.


അതെസമയം ജാക്കിചാന്ദ് സിംഗ് എഫ്സി ഗോവയിലേക്കാണ് കൂറുമാറുന്നത്. രണ്ട് വര്‍ഷത്തേയ്ക്കാണ് ഗോവയുമായുളള ജാക്കിയുടെ കരാര്‍. ഇതോടെ സിഫ്നിയോസിന് പിന്നാലെ ഗോവയിലെത്തുന്ന മറ്റൊരു താരം കൂടിയായി മാറി ജീക്കിചാന്ദ്. ഐഎസ്‌എല്‍ നാലാം സീസണില്‍ ബ്ലാസ്റ്റേഴ്സ് നിരയില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ച്ചവെച്ചതാരമാണ് ജാക്കി ചാന്ദ്.

മറ്റ് ചില താരങ്ങളുടെ കൂറുമാറ്റ വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. നോര്‍ത്ത് ഈസ്റ്റ് സൂപ്പര്‍തരാം സെയ്മിന്‍ലെന്‍ ഡംഗല്‍ അടുത്ത മൂന്ന് സീസണുകളില്‍ ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ച്ചുകള്‍. ഗോവയുടെ താരം നാരായണ്‍ ദാസ് ഡല്‍ഹിയിലേക്കും പ്രണോയ് ഹാള്‍ഡര്‍ എടികെയിലേക്കും കൂറുമാറിയേക്കും.



Sharing is Caring