കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലുള്ള ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിന്റെ ഭാഗമായാണ് നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ക്ക് തുടക്കം കുറിച്ചത്. പഠനത്തോടൊപ്പം ജോലിയും നൈപുണ്യവും മെച്ചപ്പെടുത്തുന്നതിനൊപ്പം അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകള്‍ തെരഞ്ഞടുക്കാനും വിദ്യാര്‍ത്ഥിക്ക് സാധിക്കുന്നു.
കേരളത്തില്‍ ഉന്നത വിദ്യാഭ്യാസത്തിനായി വിവിധ സര്‍വകലാശാലകളില്‍ ആയിരക്കണക്കിന് വിദേശ വിദ്യാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്.ഇതോടൊപ്പം വ്യവസായ, തൊഴില്‍ സൗഹൃദ അന്തരീക്ഷം മെച്ചപ്പെട്ട സംസ്ഥാനമായും കേരളം മാറി.

ആദ്യ ജന്‍ എ ഐ കോണ്‍ക്ലേവ് സംസ്ഥാന സര്‍ക്കാര്‍ ഐ ബി എമ്മുമായി സഹകരിച്ച് സംഘടിപ്പിച്ചു. ടോറസ്, മഹീന്ദ്ര, എയര്‍ ബസ് തുടങ്ങിയ വിവിധ കമ്പനികള്‍ കേരളത്തില്‍ നിക്ഷേപത്തിന് സന്നദ്ധരായത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും. നൂതന സംരംഭങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനായി സമഗ്ര സ്റ്റാര്‍ട്ടപ്പ് നയത്തിലൂടെ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ എന്ന ലക്ഷ്യം നേടും.
കേരളത്തിന്റെ മികച്ച കലാലയങ്ങളിലൊന്നായ എന്‍ ഐ ആര് എഫ് റാങ്കിങ്ങിലുള്ള തിരുവനന്തപുരം ഗവ. ആര്‍ട്സ് കോളേജ് ഇത്തരം അക്കാദമിക നവീകരണത്തിനായ് ശ്രമിക്കുകയാണ്. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ സംഘടിപ്പിക്കാന്‍ കഴിയണം.
മുന്‍ രാഷ്ട്രപതി കെ ആര് നാരായണന്, മുന്‍ എം പി ആനി മസ്ക്രീന്, സാഹിത്യകാരന്മാരായ ചങ്ങമ്പുഴ കൃഷ്ണപിള്ള, എന്‍ കൃഷ്ണപിള്ള, അതുല്യ നടന് മധു, ഐ എസ് ആര് ഒ മുന്‍ ചെയര്മാന് ജി മാധവന് നായര്‍ ഉള്‍പ്പെടെ നിരവധി പ്രതിഭകളെ സൃഷ്ടിച്ച കലാലയമാണ് തിരുവനന്തപുരം ആര്‍ട്സ് കോളേജ്.













