കോഴിക്കോട് ബീച്ച്‌ ആശുപത്രിയില്‍ ഫിസിയോതെറാപ്പിക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി


ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ പെണ്‍കുട്ടിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് ബീച്ച്‌ ആശുപത്രിയില്‍ ഫിസിയോതെറാപ്പിക്കെത്തിയ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.


പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയായ മഹേന്ദ്രൻ അടുത്തിടെ മറ്റൊരു ജില്ലയില്‍ നിന്ന് സ്ഥലം മാറിയെത്തിയ ഉദ്യോഗസ്ഥനാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.


ഇയാള്‍ ഒളിവിലാണ്. പ്രതിക്കെതിരെ ബിഎൻഎസ് 75(1), 76,79 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.



Sharing is Caring