കേരളത്തില്‍ ഇന്ന് ശക്തമായ മഴ: 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്


കേരളത്തില്‍ ഇന്ന് ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഒന്‍പത് ജില്ലകളില്‍ ദുരന്തനിവാരണ അതോറിറ്റി യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. 12 സെ.മീ വരെ മഴ ലഭിക്കാനിടയുണ്ട്.


കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. കടലില്‍ മണിക്കൂറില്‍ 55 കി.മീ വരെ വേഗതയില്‍ കാറ്റ് വീശാനിടയുണ്ട്.




Sharing is Caring