തിരുവനന്തപുരം:കേരള രാഷ്(ടീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെയ്ക്കാവുന്ന വാശിയേറിയ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന് നടക്കുകയാണ്.തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, എന്നീ ഏഴ് ജില്ലകളിലിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 31161 സ്ഥാനാർഥികളാണ് ഇന്ന് ജനവിധി തേടുന്നത്.ഇന്ത്യയിലാദ്യമായി(തി തല പഞ്ചായത്തുകളിൽ പൂർണമായി ഇലക്ട്രോണിക് വോട്ടിങ് യ(ന്തം ഉപയോഗിക്കുന്ന തെരഞ്ഞെടുപ്പാണിത്. രാവിലെ ഏഴു മണി മുതൽ വെകുന്നേരം അഞ്ചു മണി വരെയാണ് വോട്ടെടുപ്പ്.ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലും എൽ ഡി എഫിന് അനുകൂലമായ ഒരു അന്തരീക്ഷമാണ് കണ്ട് വരുന്നത്.












