കേരളത്തിന് എയിംസ് നല്‍കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കി -കെ.കെ ശൈലജ ടീച്ചര്‍


ന്യൂഡല്‍ഹി: കേരളത്തിന് എയിംസ് നല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ ഉറപ്പു നല്‍കിയെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍.മോദി സര്‍ക്കാറിന്‍റെ കാലാവധി തീരും മുമ്പ്‌ എയിംസ് അനുവദിക്കുമെന്നാണ് നദ്ദ ഉറപ്പു നല്‍കിയത്. സ്ഥലത്തിന്‍റെ കാര്യത്തില്‍ പ്രതിസന്ധിയില്ലെന്ന് കേന്ദ്രത്തെ അറിയിച്ചെന്നും ശൈലജ ടീച്ചര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജെ.പി നദ്ദയുമായി കൂടിക്കാഴ്‌ച നടത്തിയതിന് ശേഷമാണ് ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.


എയിംസിനായി കോഴിക്കോട്ടെ കിനാലൂരില്‍ 200 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. നിപ ബാധയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പിന്തുണക്ക് സംസ്ഥാനം നന്ദി അറിയിച്ചു. നിപക്ക് എതിരായ പ്രതിരോധ മരുന്ന് ഗവേഷണത്തില്‍ കേരളവും പങ്കാളികളാകുമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.




Sharing is Caring