കേരളം മുഴുവന്‍ ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണവുമായി സപ്ലൈകോ


തിരുവനന്തപുരം: കേരളം മുഴുവന്‍ ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണവുമായി സപ്ലൈകോ. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സപ്ലൈകോ ആസ്ഥാനത്തും എറണാകുളം പട്ടണത്തിലും നടപ്പിലാക്കിയ ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ സംവിധാനം ആഗസ്റ്റോടെ സംസ്ഥാനത്താകെ വ്യാപിപ്പിക്കാന്‍ സപ്ലൈകോ സംസ്ഥാന ബോര്‍ഡ് യോഗത്തിലാണ് തീരുമാനമെടുത്തത്.


സപ്ലൈകോ ലഭ്യമാക്കുന്ന ആപ്പുകള്‍ വഴി ബന്ധപ്പെട്ടാല്‍ ഭക്ഷ്യവസ്തുക്കള്‍ വീടുകളിലെത്തിക്കും. വീടുകളില്‍ ഭക്ഷ്യവസ്തുക്കളെത്തിക്കുന്നതിനുള്ള ഗതാഗത ചെലവു മാത്രമെ ഈടാക്കുകയുള്ളൂ. മൂന്നോളം ആപ്പുകളാവും ഭക്ഷ്യ വിതരണത്തിനായി സപ്ലൈകോ നിലവില്‍ ഉപയോഗിക്കുക. കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ചെയ്ത ആപ്പുകളും ഉപയോഗപ്പെടുത്തും.
അതോടൊപ്പം ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ സപ്ലൈകോ വില്‍പ്പനശാലകളില്‍ വില്‍പ്പനക്കായി വെയ്ക്കുന്നതിന് കമ്ബനികളില്‍ നിന്ന് ആഗസ്റ്റു മുതല്‍ ബ്രാന്‍ഡ് ലിഫ്റ്റിങ് ഫീസായി 2000 രൂപ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഒരു കമ്ബനിയുടെ ഉല്‍പ്പന്നങ്ങള്‍ മാത്രം പ്രത്യേകം വില്‍പ്പനക്കായി വെയ്ക്കുന്നതിന് പ്രിഫേര്‍ഡ് ഷെല്‍ഫിങ് ഫീസായി 2000 രൂപ നല്‍കണം .ഈ ഇനങ്ങളില്‍ 400 കോടി രൂപയുടെ വരുമാനം സപ്ലൈകോ പ്രതീക്ഷിക്കുന്നു.




Sharing is Caring