കേരള തീരത്ത് എത്തിയ ശ്രീലങ്കന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു


തിരുവനന്തപുരം: കേരളാ തീരത്തേക്ക് എത്തിയ ശ്രീലങ്കന്‍ ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു. ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളാണെന്നാണ് സംശയം. മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.


ബോട്ടും ഇതിലുണ്ടായിരുന്നവരെയും കോസ്റ്റ് ഗാര്‍ഡ് കൊച്ചി തീരത്തേക്ക് കൊണ്ടുവരികയാണ്. കോസ്റ്റ് ഗാര്‍ഡിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷം ബോട്ടും ഇതിലുണ്ടായിരുന്നവരെയും പൊലീസിന് കൈമാറും.




Sharing is Caring