കേന്ദ്രം ക്ഷാമബത്ത വര്‍ധിപ്പിച്ചു


കേന്ദ്ര ജീവനക്കാര്‍ക്ക് ഒരു ഗഡു ക്ഷാമബത്തയും, പെന്‍ഷന്‍കാര്‍ക്ക് ക്ഷാമാശ്വാസവും അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജൂലൈ ഒന്ന് മുതല്‍ ഇതിന് പ്രാബല്യമുണ്ടാകും. ഏഴാം ശമ്പള കമ്മിഷന്‍ ശുപാര്‍ശ പ്രകാരം അംഗീകരിച്ച ഫോര്‍മുല പ്രകാരമാണ് വര്‍ധന.


നിലവില്‍ അടിസ്ഥാന ശമ്പളത്തിന്റെയും പെന്‍ഷന്റെയും നാലു ശതമാനമാണ് ക്ഷാമബത്ത. ഇതിനു പുറമെയാണ് ഒരു ശതമാനം വര്‍ധന. 49.26 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 61.17 ലക്ഷം പെന്‍ഷന്‍കാര്‍ക്കും പ്രയോജനം ലഭിക്കും.


ക്ഷാമബത്തയും ക്ഷാമാശ്വാസവും നല്‍കുന്നതു വഴി മൊത്തം പ്രതിവര്‍ഷ സാമ്പത്തിക ബാധ്യത 3068.26 കോടി രൂപയാണ്. 2017-18 സാമ്പത്തിക വര്‍ഷത്തെ ബാധ്യത (2017 ജൂലൈ മുതല്‍ 2018 ജൂലൈ വരെയുള്ള എട്ട് മാസക്കാലത്തെ) 2,042.50 കോടി രൂപ വരും.



Sharing is Caring