കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ തീപ്പിടുത്തം


കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ തീപ്പിടുത്തം. പാര്‍ലമെന്റിലെ നോർത്ത് ബ്ലോക്കിലെ കെട്ടിടത്തിലാണ് തീ കണ്ടത്. രാവിലെ 9.22 നാണ് തീ കണ്ടതെന്നും ഉടൻ അണച്ചെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു.


എസിയിൽ നിന്നാണ് തീ പടർന്നതെന്ന് പരിശോധനയിൽ കണ്ടെത്തിയതായും കംപ്യൂട്ടറുകളും ചില രേഖകളും കത്തി നശിച്ചുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.


പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. തീപിടിത്തം ഉണ്ടാകുമ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കെട്ടിടത്തിൽ ഇല്ലായിരുന്നുവെന്നും എന്നാൽ തീപിടിത്തം നടക്കുന്ന സമയത്ത് നിരവധി മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നുവെന്നും ഉദോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ പരിശോധന തുടരുകയാണ്.



Sharing is Caring