കെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ട മുസ്ലിം ലീഗ് പ്രവര്‍ത്തകനെതിരെ കേസെടുത്തു

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ട മുസ്ലിം ലീഗ് പ്രവര്‍ത്തകനെതിരെ കേസ്. മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറി അസ്ലമിനെതിരെയാണ് പൊലീസ് കേസെടുത്തത്.
മങ്ങാട് സ്‌നേഹതീരം എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ശൈലജക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് കേസ്.

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന അധിക്ഷേപം നിറഞ്ഞതും അപകീര്‍ത്തികരവുമായ ആക്രമണത്തിനെതിരെ വാര്‍ത്താസമ്മേളനത്തില്‍ വൈകാരികമായാണ് ശൈലജ പ്രതികരിച്ചത്. ഇതിന് പിന്നാലെ പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നല്‍കുകയും ചെയ്തിരുന്നു.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നേതാക്കളുമാണ് ഇത്തരം അധിക്ഷേപങ്ങള്‍ക്ക് പിന്നിലെന്നാണ് ശൈലജയും ഇടതുമുന്നണിയും ആരോപിക്കുന്നത്. സംഭവത്തില്‍ യുഡിഎഫ് ഇന്ന് വാര്‍ത്താസമ്മേളനം നടത്താനിരിക്കെയാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *