കെ​നി​യ​യിലെ വെ​ള്ള​പ്പൊ​ക്കം: നൂ​റി​ല​ധി​കം പേ​ര്‍ മ​രി​ച്ചു


നൈ​റോ​ബി: കെ​നി​യ​യി​ല്‍ ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​മാ​യി തു​ട​രു​ന്ന ശ​ക്ത​മാ​യ മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം പേ​ര്‍ മ​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. 2,10,000 ആ​ളു​ക​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ച​താ​യും റെ​ഡ്ക്രോ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ലാ​ണ് കൂ​ടു​ത​ല്‍ പേ​ര്‍ മ​രി​ച്ച​ത്. മാ​ര്‍​ച്ച്‌ മു​ത​ലാ​ണ് കെ​നി​യ​യി​ല്‍ ശ​ക്ത​മാ​യ മ​ഴ ആ​രം​ഭി​ച്ച​ത്.


മ​ഴ​യെ തു​ട​ര്‍​ന്നു 8,450 ഏ​ക്ക​ര്‍ കൃ​ഷി​യി​ട​മാ​ണ് ന​ശി​ച്ച​ത്. പ​ല​യി​ട​ങ്ങ​ളി​ലും പാ​ല​ങ്ങ​ളും റോ​ഡു​ക​ളും ത​ക​ര്‍​ന്നു. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.




Sharing is Caring