ദില്ലി: കൊവിഡ് പ്രതിരോധ പ്രവർത്തകർക്ക് ആദരം അര്‍പ്പിക്കാൻ സേനയുടെ ഫ്ലൈപാസ്റ്റ് ഇന്ന്. ശ്രീനഗര്‍ മുതൽ തിരുവനന്തപുരം വരെ വ്യോമസേനയുടെ വിമാനങ്ങൾ പറക്കും. കൊവിഡ് ആശുപത്രികൾക്കുമേൽ പൂക്കൾ വിതറും.
കൊവിഡ് പ്രതിരോധ പോരാട്ടത്തിന് സൈന്യം പിന്തുണയും ആദരവും അറിയിക്കുകയാണ്. വായുസേനയുടെ ട്രാൻസ്പോര്‍ട്ട് വിമാനങ്ങളും മിഗ് 21, മിഗ് 27 യുദ്ധവിമാനങ്ങളും ഫ്ലൈപാസ്റ്റിൽ പങ്കെടുക്കും. ദീപങ്ങൾ കൊണ്ട് അലങ്കരിച്ച് നാവിക സേന കപ്പലുകളും, ബാന്റ് സംഘങ്ങളുമായി കരസേനയും ചടങ്ങിന്റെ ഭാഗമാകും.രാവിലെ ഒമ്പതര മണിക്ക് പൊലീസുകാര്‍ക്ക് ആദരമര്‍പ്പിച്ച് ദില്ലിയിലെ പൊലീസ് സ്മാരകത്തിൽ സേനേമേധാവികൾപുഷ്പചക്രം അര്‍പ്പിക്കുന്നതോടെയാണ് ഫ്ലൈപാസ്റ്റ് തുടങ്ങുന്നത്.













