കോഴിക്കോട്: കെപിസിസി പുനസംഘടനയ്ക്കെതിരെ കോഴിക്കോട്ട് പ്രതിഷേധം. കോഴിക്കോട് ഡിസിസി ഓഫീസിനുമുന്നില്‍ പുതിയ നേതൃത്വ തെരഞ്ഞെടുപ്പിനെതിരെ പോസ്റ്ററുകള്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മനസിലാക്കാത്ത സംഘടന ആര്‍ക്ക് വേണ്ടിയെന്നാണ് പോസ്റ്ററില്‍ ചോദിക്കുന്നത്.
വ്യാഴാഴ്ച രാവിലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസിന്റെ നോട്ടീസ് ഉപയോഗിച്ചാണ് പോസ്റ്ററുകള്‍ എഴുതിയിരിക്കുന്നത്.













