കെജ്‌രിവാളിന്റെ ഭാര്യ കേന്ദ്രസര്‍വീസില്‍ നിന്നും ‘സ്വയം’ വിരമിച്ചു


ഇരുപത്തിരണ്ട് വര്‍ഷത്തെ സേവനത്തിന് ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത ഇന്ത്യന്‍ റവന്യു സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ചു.1993-ലെ ഇന്ത്യന്‍ റവന്യൂ സര്‍വീസ്(ഐ.എര്‍.എസ്) ബാച്ച് ഓഫീസര്‍ കൂടിയായ സുനിത ഡല്‍ഹിയിലെ ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണലില്‍ കമ്മീഷണറായിപ്രവര്‍ത്തിച്ചുവരവേയാണ് സ്വയം വിരമിക്കല്‍.സ്വയം വിരമിക്കാനുള്ള സുനിതയുടെ അപേക്ഷ സ്വീകരിച്ച്‌ കേന്ദ്രസര്‍ക്കാര്‍ ജൂലൈ പതിനഞ്ചിന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. 20 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയതിനാല്‍ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ അവര്‍ക്ക് ലഭിക്കും..




Sharing is Caring