കെഎസ്‌ആര്‍ടിസിയെക്കുറിച്ച്‌ പത്രത്തില്‍ വായിച്ച അറിവേയുള്ളൂ: നിയുക്ത എംഡി എം പി ദിനേശ്


കൊച്ചി: കെ എസ് ആര്‍ ടി സിയില്‍ എല്ലാവരുമായി സഹകരിച്ച്‌ മുന്നോട്ട് പോകുമെന്ന് നിയുക്ത എം ഡി, എം പി ദിനേശ് ഐ പി എസ്. വാര്‍ത്തകളിലൂടെ ഉള്ള അറിവുമാത്രമാണ് തനിക്ക് കെ എസ് ആര്‍ ടി സിയെക്കുറിച്ചുള്ളതെന്നും എല്ലാവരും സഹകരിക്കണമെന്നും എം ഡി ആവശ്യപ്പെട്ടു. അടുത്ത ദിവസംതന്നെ ചുമതലയേല്‍ക്കുമെന്നും എം പി ദിനേശ് കൊച്ചിയില്‍ പറഞ്ഞു.


മുന്‍ കെ എസ് ആര്‍ ടി സി എം ഡി ടോമിന്‍ തച്ചങ്കരിയുടെ ഒഴിവിലേക്കാണ് എം പി ദിനേശ് ഐ പി എസ് നിയമിതനായിരിക്കുന്നത്. വിവാദങ്ങള്‍ക്കൊടുവിലായിരുന്നു ടോമിന്‍ തച്ചങ്കരിയുടെ മാറ്റം. തുടക്കത്തില്‍ ഗതാഗതമന്ത്രിക്കും താല്പര്യം ഇല്ലാതിരുന്ന തച്ചങ്കരിയെ സംരക്ഷിച്ചത് മുഖ്യമന്ത്രിയായിരുന്നു. എന്നാല്‍ രാഷ്ട്രീയസമ്മര്‍ദ്ദത്തിനൊടുവില്‍ മുഖ്യമന്ത്രിയും കൈവിട്ടതോടെയായിരുന്നു സ്ഥാനചലനം. ഇടത് സര്‍ക്കാര്‍ വന്ന ശേഷം കെഎസ്‌ആര്‍ടിസിയില്‍ നിന്നും പുറത്താകുന്ന നാലാമത്തെ എം ഡിയാണ് തച്ചങ്കരി.




Sharing is Caring