കൃഷ്‌ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ സല്‍മാന് രണ്ടു വര്‍ഷം തടവ്


ദില്ലി: കൃഷ്‌ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ സല്‍മാന് രണ്ടു വര്‍ഷം തടവ്. കേസില്‍ സല്‍മാന്‍ഖാന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. രാജസ്ഥാനിലെ ജോധ്പൂര്‍ കോടതിയുടേതാണ് വിധി. കേസില്‍ ഒരു വര്‍ഷവും അഞ്ച് വര്‍ഷവും തടവുശിക്ഷ വിധിച്ച കീഴ്ക്കോടതി വിധിക്കെതിരെയാണ് സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചത്. വാദം കേള്‍ക്കല്‍ നേരത്തെ അവസാനിച്ചിരുന്നു.


സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് സെയ്ഫ് അലി ഖാനും തബുവും അടക്കമുള്ളവരെ വെറുതെ വിട്ടത്. ശിക്ഷ ഇപ്പോള്‍ പ്രഖ്യാപിക്കരുതെന്ന് സല്‍മാന്‍ ഖാന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. സല്‍മാന് ഇന്ന് തന്നെ ജാമ്യം കിട്ടുമെന്നാണ് റിപ്പോര്‍ട്ട്.


20 വര്‍ഷത്തെ നിയമപോരാട്ടത്തിനു ശേഷമാണ് സല്‍മാന്‍ഖാന്‍ ശിക്ഷിക്കപ്പെടുന്നത്. ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ കൈവശംവച്ച കേസില്‍ സല്‍മാനെ കോടതി വെറുതേ വിട്ടിരുന്നു. ശിക്ഷ കോടതി ഉടന്‍ പ്രഖ്യാപിക്കും. ആറു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാമെന്ന് കുറ്റമാണിത്.

സല്‍മാനടക്കം ഏഴുപേരാണ് കേസിലെ പ്രതികള്‍. 1998 സെപ്റ്റംബര്‍ 26ന് ജോദ്പൂരിലെ ഭവാദില്‍ വച്ചും 28ന് ഗോദാഫാമില്‍ വച്ചുമാണ് സല്‍മാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയത്. ഹം സാഥ് സാഥ് ഹേന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.



Sharing is Caring