കൂത്തുപറമ്പില്‍ ബസും ഓട്ടോയും കൂട്ടിമുട്ടി രണ്ടുപേര്‍ മരിച്ചു


കൂത്തുപറമ്പില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ഇന്നു രാവിലെ തൊക്കിലങ്ങാടി പാലായി വളവിലായിരുന്നു അപകടം. കേളകത്തു നിന്നു കൂത്തുപറമ്പ് ഭാഗത്തേക്കു വരികയായിരുന്ന ഓട്ടോറിക്ഷയും കൂത്തുപറമ്പില്‍ നിന്നു മുടപ്പത്തൂരിലേക്കു പോവുകയായിരുന്ന ബസും കൂട്ടിയിടിക്കുകയായിരുന്നു.


ഓട്ടോഡ്രൈവര്‍ കേളകം സ്വദേശി ശിവന്‍ മധുചിറ യാത്രക്കാരന്‍ മാനന്തവാടി നല്ലനാട് സ്വദേശി കെ മനോജ് എന്നിവരാണു മരിച്ചത്. ശിവന്‍ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും മനോജ് തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ വച്ചുമാണു മരിച്ചത്.




Sharing is Caring