കോഴിക്കോട് കൂടരഞ്ഞിയില്‍ സ്വകാര്യ ആശുപത്രിയിലെ ക്യാന്റീനില്‍ വെച്ച് ഷോക്കേറ്റു യുവാവ് മരിച്ചു.കൂടരഞ്ഞി കരിങ്കുറ്റിയിലെ സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനില്‍ വെച്ചാണ് അപകടമുണ്ടായത്. തിരുവമ്ബാടി ചവലപ്പാറ സ്വദേശി അബിൻ വിനു (27) ആണ് മരിച്ചത്.
ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. രോഗിയായ സുഹൃത്തിനെ കാണാനാണ് അബിൻ വിനു ഹോസ്പിറ്റലില്‍ എത്തിയത്. തുടർന്നാണ് അപകടത്തില്‍ പെടുന്നതും മരിക്കുന്നതും. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും














