കു​പ്പി​വെ​ള്ളം അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍


തി​രു​വ​ന​ന്ത​പു​രം: കു​പ്പി​വെ​ള്ളം വി​ല​കു​റ​ച്ചു വി​ല്‍​ക്കാ​ന്‍ തയാ​റാ​വാ​ത്ത​തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി പി.​തി​ലോ​ത്ത​മ​ന്‍. കു​പ്പി​വെ​ള്ളം അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച്‌ സ​ര്‍​ക്കാ​ര്‍ പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ഇ​തേ​ക്കു​റി​ച്ച്‌ പ​ഠി​ച്ച്‌ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ സി​വി​ല്‍ സ​പ്ലൈ​സ് ഡ​യ​റ​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കു​പ്പി​വെ​ള്ളം 12 രൂ​പ​യ്ക്ക് വി​ല്‍​ക്കാ​നു​ള്ള സര്‍ക്കാര്‍ തീ​രു​മാ​നം അ​ട്ടി​മ​റി​ക്ക​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ച്‌ ദീപിക നല്‍കിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.


കു​പ്പി​വെ​ള്ളം എ​ട്ടു രൂ​പ​യ്ക്ക് ന​ല്‍​കാ​ന്‍ നി​ര്‍​മാ​താ​ക്ക​ള്‍ ത​യാ​റാ​ണ്. നാ​ലു രൂ​പ വ്യാ​പാ​രി​ക​ളു​ടെ ക​മ്മീ​ഷ​ന്‍ നി​ശ്ച​യി​ച്ച്‌ 12 രൂ​പ​യ്ക്ക് വി​ല്‍​ക്കാ​നു​ള്ള തീ​രു​മാ​നം സ​ര്‍​ക്കാ​ര്‍ പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് കൈ​ക്കൊ​ണ്ട​ത്. എ​ന്നാ​ല്‍ എ​ട്ടു രൂ​പ​യ്ക്ക് നി​ര്‍​മാ​താ​ക്ക​ളി​ല്‍ നി​ന്ന് വാ​ങ്ങി 12 രൂ​പ​യ്ക്ക് വി​ല്‍​ക്കാ​ന്‍ വ്യാ​പാ​രി​ക​ള്‍ ത​യാറാ​കു​ന്നി​ല്ല. 12 രൂ​പ പ്രി​ന്‍റ് ചെ​യ്ത കു​പ്പി​വെ​ള്ളം വ്യാ​പാ​രി​ക​ള്‍ നി​ര്‍​മാ​താ​ക്ക​ളി​ല്‍ നി​ന്ന് വി​ല്‍​പ​ന​യ്ക്കാ​യി എ​ടു​ക്കാ​ത്ത​താ​ണ് നി​ല​വി​ലെ പ്ര​ശ്നം. ഇ​ക്കാ​ര്യം സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തു മ​റി​ക​ട​ക്കാ​നാ​ണ് അ​വ​ശ്യ വ​സ്തു​ക്ക​ളു​ടെ പ​ട്ടി​ക​യി​ല്‍ കു​പ്പി​വെ​ള്ള​ത്തെ​ക്കൂ​ടി കൊ​ണ്ടു​വ​രാ​ന്‍ ശ്ര​മം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.


നി​യ​മ​നി​ര്‍​മ്മാ​ണം ന​ട​ത്തു​ന്ന​തോ​ടെ വ്യാ​പാ​രി​ക​ള്‍ 12 രൂ​പ​യ്ക്ക് കു​പ്പി​വെ​ള്ളം വി​ല്‍​പ​ന ന​ട​ത്തേ​ണ്ടി വ​രും. അ​ല്ലാ​ത്ത​പ​ക്ഷം സ​ര്‍​ക്കാ​രി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാം. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന് ഈ ​വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടു​ന്ന​തി​ന് പ​രി​മി​തി​യു​ണ്ട്. ഇ​തു മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

നി​ര്‍​മാ​താ​ക്ക​ള്‍ വി​ല​കു​റ​ച്ച്‌ കു​പ്പി​വെ​ള്ളം ന​ല്‍​കാ​ത്ത​തു കൊ​ണ്ടാ​ണ് ഇ​പ്പോ​ഴും കു​പ്പി​വെ​ള്ളം 20 രൂ​പ​യ്ക്ക് വി​ല്‍​ക്കേ​ണ്ടി വ​രു​ന്ന​തെ​ന്നാ​ണ് വ്യാ​പാ​രി വ്യ​വ​സാ​യി നേ​തൃ​ത്വം പ​റ​യു​ന്ന​ത്. ഇ​തു തെ​റ്റാ​ണെ​ന്നാ​ണ് മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ നി​ന്ന് വ്യ​ക്ത​മാ​കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ല്‍ ആ​രു​ടെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​കാ​ത്ത​തി​നാ​ല്‍ ക​ടു​ത്ത ചൂ​ടി​ല്‍ പൊ​ള്ളു​ന്ന വി​ല​ കൊ​ടു​ത്താ​ണ് ഇ​പ്പോ​ഴും പൊ​തു​ജ​ന​ത്തി​ന് കു​പ്പി​വെ​ള്ളം വാ​ങ്ങേ​ണ്ടി വ​രു​ന്ന​ത്.



Sharing is Caring