കുവൈറ്റില്‍ 13നും 15നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ ഇലക്‌ട്രിക്ക് സിഗരറ്റുകള്‍ക്ക് അടിമകള്‍


കുവൈറ്റ് സിറ്റി: രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മൂന്നു ശതമാനം പേര്‍ ഇലക്‌ട്രിക് സിഗരറ്റുകള്‍ വലിക്കുന്നവര്‍. വിദ്യാര്‍ത്ഥി കള്‍ക്കിടയിലെ പുകവലിയുമായി ബന്ധപ്പെട്ട് കുവൈറ്റ് ആരോഗ്യമന്ത്രാലയം നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.


ആണ്‍കുട്ടികളില്‍ 3.1 ശതമാനവും പെണ്‍കുട്ടികളില്‍ 2.3 ശതമാനവും ഇലക്‌ട്രിക് ഡിവൈസ് ഉപയോഗിച്ച്‌ പുകവലിക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ട്. ഇലക്‌ട്രിക് സിഗരറ്റുകളുടെ പ്രചാരം മൂലം വിദ്യാര്‍ത്ഥികള്‍ കൂടുതലായി പുകവലിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നു.


ലോക പുകവലി വിരുദ്ധ ദിനാചരണ ഭാഗമായി ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ദേശീയ പുകവലി വിരുദ്ധ സമിതിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്കിടയിലെ പുകവലി നിരക്ക് 16.7ലേക്ക് ഉയര്‍ന്നിട്ടുണ്ട്. 24.2 ശതമാനം ആണ്‍കുട്ടികളും പുകവലിക്കാരാണ്.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുകവലിക്കുന്ന പെണ്‍കുട്ടികളുടെ നിരക്ക് 9.8 ശതമാനം വരും. 13നും 15നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളാണ് ഈ ദുശ്ശീലത്തിന് അടിമപ്പെടുന്നത്.വിദേശ വിദ്യാര്‍ത്ഥികളെ അപേക്ഷിച്ച്‌ സ്വദേശി വിദ്യാര്‍ത്ഥികള്‍ ക്കിടയിലാണ് ഈ പ്രവണത കൂടുതല്‍ കണ്ടെത്തിയത്



Sharing is Caring