കുഴുപ്പിള്ളി ബീച്ചില്‍ കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി


വൈപ്പിന്‍: ശനിയാഴ്ച വൈകുന്നേരം കുഴുപ്പിള്ളി ബീച്ചില്‍ കുളിക്കവെ തിരയില്‍പ്പെട്ട് കാണാതായ രണ്ട് യുവാക്കളുടേയും മൃതദേഹങ്ങള്‍ രാവിലെ പുതുവൈപ്പ് , നായരമ്പലം ഭാഗത്ത് നിന്നും കണ്ടെത്തി. അയ്യമ്പി
ള്ളി ജനത സ്റ്റോപ്പിന് സമീപം വൈപ്പിന്‍പാടത്ത് നൗഫലിന്‍റെ മകന്‍ ആഷിഖ് (21), തറവട്ടം കളത്തില്‍ ലെനിന്‍റെ മകന്‍ അയ്യപ്പദാസ് (18) എന്നിവരെയാണ് കാണാതായത്.


നാവികസേനയുടെ ഹെലികോപ്റ്ററും കോസ്റ്റ് ഗാര്‍ഡ് തീരദേശ സേന വിഭാഗങ്ങളും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി വരുകയായിരുന്നു. അഞ്ചാംഗ സംഘം കുടുംബസമേതമാണ് ബീച്ചില്‍ എത്തിയത്. തിരയില്‍പ്പെട്ട ആഷിഖിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അയ്യപ്പദാസിനെയും കാണാതാവുകയായിരുന്നു.ചെറായി ബീച്ചിനു തെക്കു ഭാഗത്തെ പള്ളത്താംകുളങ്ങരെ ബീച്ചില്‍ ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് അപകടം നടന്നത്.


രണ്ടു ദിവസങ്ങളിലായി ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയായിരുന്നു. മൃതദേഹങ്ങള്‍ തുടര്‍ നടപടികള്‍ക്കായി പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.



Sharing is Caring