കുറ്റിപ്പുറത്ത് സ്വകാര്യ ബസ് റെയില്‍പാലത്തിന് മുകളില്‍ മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്


കുറ്റിപ്പുറം:റെയില്‍വേപാലത്തിന് മുകളില്‍ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. സ്വകാര്യ മിനി ബസാണ് തലകീഴായി മറിഞ്ഞത്. 15 പേര്‍ക്ക് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇവരില്‍നാലുപേരുടെ പരിക്ക് ഗുരുതരമാണ്.


ശനിയാഴ്ച രാവിലെ 8.15-ഓടെയായിരുന്നു സംഭവം. വളാഞ്ചേരിയില്‍നിന്ന് കുറ്റിപ്പുറത്തേക്ക് വരികയായിരുന്ന റോയല്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് ആണ് അപകടത്തില്‍ പെട്ടത്.യാത്രക്കാരുടെ കയ്യിലുള്ള ബാഗും മറ്റും റെയില്‍വേ ട്രാക്കിലേക്ക് വീണു.ബസ് ഡ്രൈവര്‍ അറുപതടിയോളം താഴ്ചയിലേക്ക് വീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.




Sharing is Caring