കന്നുകാലികളേയും വളര്‍ത്തുമൃഗങ്ങളേയും വളര്‍ത്താന്‍ ലൈസന്‍സ് നിര്‍ബന്ധം നട്ടംതിരിഞ്ഞ് കര്‍ഷകര്‍


തിരുവനന്തപുരം: കന്നുകാലികളേയും വളര്‍ത്തുമൃഗങ്ങളേയും വളര്‍ത്താന്‍ ലൈസന്‍സ് വേണമെന്ന ചട്ടം കര്‍ശനമാക്കിയതോടെ നട്ടം തിരിഞ്ഞ് കര്‍ഷകര്‍. അഞ്ചു പശുക്കളെ വളര്‍ത്താനും ലൈസന്‍സ് വേണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധം പിടിച്ചതോടെയാണ് ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുന്നത്.


അഞ്ചു പശുവുള്ളതിനാല്‍ ഫാം ആയി കണക്കാക്കുമെന്നും ലൈസന്‍സ് വേണമെന്നും ആവശ്യപ്പെട്ട് 1700 കര്‍ഷകര്‍ക്കാണ് നോട്ടീസ് നല്‍കിയത്. മുട്ടയ്ക്കും ഇറച്ചിക്കും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സംസ്ഥാനം പഴയ ചട്ടം പൊടിതട്ടിയെടുക്കണോ എന്നാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്ന ചോദ്യം. 2012 ലെ പഞ്ചായത്ത് രാജ് ഫാം ലൈസന്‍സ് ചട്ടത്തിലാണ് ഈ നിര്‍ദേശങ്ങളുള്ളത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഫയല്‍ തദ്ദേശവകുപ്പ് പൊടിതട്ടിയെടുക്കുന്നത് കര്‍ഷകര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് ആക്ഷേപം.


അഞ്ചു പശുക്കളെയോ, ഇരുപത് ആടുകളെയോ വളര്‍ത്തിയാലും ഫാം എന്ന ഗണത്തില്‍പ്പെടും. ഇതൊക്കെ അസഹ്യവും ആപല്‍ക്കരവുമായ പ്രവൃത്തിയായതിനാല്‍ തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് ലൈസന്‍സ് ഇല്ലാതെ മൃഗങ്ങളെയൊന്നും വളര്‍ത്താനാകില്ലെന്നാണ് ചട്ടത്തിലുളളത്.



Sharing is Caring