കുര്‍ബാന തർക്കം :എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക പള്ളി ക്രിസ്മസ് ദിനത്തിലും തുറക്കില്ല


ക്രിസ്തുമസ് ദിനം ആഘോഷിക്കാനിരിക്കെ കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് അടച്ച എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക പള്ളി തുറക്കില്ല.ക്രിസ്തുമസ് ദിനത്തിലും പള്ളി തുറക്കില്ലെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ആന്റണി പുതുവേലില്‍ വ്യക്തമാക്കി.


ഏകീകൃത കുര്‍ബാന അര്‍പ്പിക്കാനുള്ള സമാധാന അന്തരീക്ഷം ഉണ്ടാകും വരെ പള്ളി അടഞ്ഞുതന്നെ കിടക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വര്‍ഷമായി അടച്ചിട്ട പള്ളി തുറക്കാന്‍ വത്തിക്കാന്‍ പ്രതിനിധിയുമായുള്ള ചര്‍ച്ചയില്‍ സമവായമായിരുന്നു. എന്നാലത് ഉണ്ടാകില്ലെന്നാണ് ഇപ്പോള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആന്റണി പുതുവേലില്‍ പറഞ്ഞു.




Sharing is Caring