കുമ്പസാര രഹസ്യം മറയാക്കി പീഡനം; ജോണ്‍സന്‍ വി മാത്യുവും മുന്‍കൂര്‍ ജാമ്യം തേടി


കൊച്ചി: ഓര്‍ത്തഡോക്സ് വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഫാ. ജോണ്‍സന്‍ വി മാത്യുവും മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചു. ഫാ. ജെയ്സ് കെ ജോര്‍ജ്ജ്‌ ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇരുവരുടെയും ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ കേസില്‍ പ്രതികളായ ഫാ.ജോബ് മാത്യൂ, ഫാ. എബ്രഹാം വര്‍ഗ്ഗീസ് (സോണി) എന്നിവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഹരജി തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.




Sharing is Caring