കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു


മലപ്പുറം: കോഹിനൂരില്‍ മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം സ്വദേശി അനീസയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചെത്. സംഭവ ശേഷം കൈ ഞെരമ്ബ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നെന്ന്
പോലീസ് പറഞ്ഞു.


മലപ്പുറം തേഞ്ഞിപ്പാലത്തിനടുത്ത് കോഹിനൂരിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെയാണ് അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയത്. മൂന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്ത് ഞെരിച്ച്‌ ശ്വാസംമുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.


കുഞ്ഞ് മരിച്ചെന്ന് ഉറപ്പുവരുത്തിയ അമ്മ കൈ ഞെരമ്ബ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. അബോധാവസ്ഥയിലായ അനീസയെ അയല്‍വാസികള്‍ കാണുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് അനീസയെ ആശുപത്രിയില്‍ എത്തിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചത്.

അതേസമയം കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനീസയ്ക്ക് ചെറിയ തോതില്‍ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Sharing is Caring