കുംഭമേള മോടികൂട്ടാന്‍ നെഹ്‌റുവിന്‍റെ പ്രതിമ നീക്കം ചെയ്തു; പ്രതിഷേധ പ്രകടനവുമായി കോണ്‍ഗ്രസ്


അലഹബാദ്: അലബഹാദിലെ ബല്‍സാന്‍ ചൗറയിലുണ്ടായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ പ്രതിമ നീക്കം ചെയ്തു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കുംഭ മേളയോടനുബന്ധിച്ച്‌ നഗരം സൗന്ദര്യവത്കരിക്കുന്നതിന്‍റെ ഭാഗമായാണ് പ്രതിമ നീക്കം ചെയ്യുന്നതെന്നാണ് അധികൃതര്‍ അറിയിച്ചത്. 2019 ജനുവരിയില്‍ ആണ് കുംഭമേള. അതേ സമയം നെഹ്‌റുവിന്‍റെ പ്രതിമ നിന്നിരുന്ന അതേ റോഡിലുള്ള ആര്‍എസ്‌എസ് ആചാര്യന്‍ ദീന്‍ ദയാല്‍ ഉപാധ്യായയുടെ പ്രതിമ നീക്കം ചെയ്തിട്ടുമില്ല. നെഹ്‌റുവിന്‍റെ പ്രതിമ നീക്കം ചെയ്തതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി.




Sharing is Caring