തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തില്‍ കെപിഎംജിയുടെ ഉപദേശം സ്വീകരിക്കുന്നത് കേരളാ മോഡലിന് എതിരാണെന്ന് എക്കണോമിസ്റ്റ് പ്രഭാത് പട്‌നായിക്. കേരളത്തിന് വിദേശ ഏജന്‍സിയുടെ ഉപദേശം വേണ്ട. റീബില്‍ഡ് കേരളാ പ്ലാന്‍ സംസ്ഥാന ആസൂത്രണബോര്‍ഡിനെ ഏല്‍പ്പിക്കണം. അല്ലെങ്കില്‍ ഇതിനായി പ്രത്യേക സമിതി രൂപീകരിക്കണമെന്നും പ്രഭാത് പട്‌നായിക് ആവശ്യപ്പെട്ടു.
കേരളത്തിലെ സ്ഥാപനങ്ങള്‍ ശക്തമെന്ന് ലോകത്തെ കാണിക്കാനുള്ള ഉചിതമായ സമയമാണിത്. പുനര്‍നിര്‍മാണത്തില്‍ ജനങ്ങളെ പങ്കാളികളാക്കണമെന്നും പ്രഭാത് പട്‌നായിക് പറഞ്ഞു. കേരളാ മോഡലിന്റെ ഇടതു പാരമ്പര്യം സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോകണമെന്നും പട്‌നായിക് പറഞ്ഞു.














