കിളിമാനൂരില്‍ സ്വത്ത് തര്‍ക്കത്തിനിടെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു


തിരുവനന്തപുരം: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു. തിരുവന്തപുരത്തെ കിളിമാനൂരിലാണ് സംഭവം. പറഞ്ഞക്കുഴി ചരുവിള പുത്തന്‍ വീട്ടില്‍ സഞ്ജു (30) ആണ് മരിച്ചത്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.


സ്വത്ത് തര്‍ക്കം രൂക്ഷമായതോടെയാണ് യുവാവിന് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. എന്നാല്‍ അറസ്റ്റിലായവരുടെ പേരു വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.




Sharing is Caring