കാ​ഷ്മീ​രി​ല്‍ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 12 പേ​ര്‍ മ​രി​ച്ചു


ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ല്‍ മി​നി ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 12‌ പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഹൈ​വേ​യി​ല്‍ കെ​ല മോ​ദി​ലാ​ണ് സം​ഭ​വം. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബ​സ് 200 അ​ടി താ​ഴ്ച​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.


പോ​ലീ​സും സൈ​ന്യ​വും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.




Sharing is Caring