കാവേരി വിഷയം ; അണ്ണാ ഡിഎംകെയെ വിമര്‍ശിച്ച്‌ കമല്‍ഹാസന്‍


ചെന്നൈ: കാവേരി വിഷയത്തില്‍ അണ്ണാ ഡിഎംകെയെ വിമര്‍ശിച്ച്‌ മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്‍ഹാസന്‍ രംഗത്ത്. കേന്ദ്രത്തിന്റെ സേവകരായാണ് അണ്ണാ ഡിഎംകെ പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.


നിരാഹാര സമരമോ, പ്രതിഷേധമോ കൊണ്ട് കേന്ദ്ര നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും, നിരാഹാര സമരത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. ആറാഴ്ചക്കകം ബോര്‍ഡ് രൂപീകരിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ കാലാവധി വ്യാഴാഴ്ച അവസാനിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് തമിഴ്‌നാട്ടില്‍ പ്രക്ഷോഭങ്ങള്‍ രൂക്ഷമാകുന്നത്.




Sharing is Caring