മുംബൈ: അണ്ടര്‍-23 വനിതാ ട്വന്‍റി-20 കിരീടം കേരളം നേടി. ഫൈനലില്‍ മഹാരാഷ്ട്രയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് കേരളത്തിന്‍റെ പെണ്‍കരുത്തുകള്‍ കിരീടത്തില്‍ മുത്തമിട്ടത്. ദേശീയ തലത്തില്‍ കേരളത്തിന്‍റെ വനിതാ ടീം നേടുന്ന ആദ്യ കിരീടമാണിത്.
ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 114 റണ്‍സ് നേടി. ഒരു പന്ത് ശേഷിക്കേ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി കേരളം കിരീടം ചൂടുകയായിരുന്നു.

ടൂര്‍ണമെന്‍റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ ആധികാരിക പ്രകടനത്തിലൂടെയാണ് കേരളം മുന്നേറിയത്. ടൂര്‍ണമെന്‍റില്‍ കളിച്ച ഒന്‍പത് മത്സരങ്ങളിലും കേരളത്തിന്‍റെ ചുണക്കുട്ടികള്‍ ആധികാരിക വിജയം സ്വന്തമാക്കുകയായിരുന്നു.













