കാളിദാസിന്റെ നായികയായി എസ്തര്‍ എത്തുന്നു !!


പൂമരത്തിനു ശേഷം കാളിദാസ് ജയറാം നായകനാകുന്ന പുതിയ ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാളിദാസിന്റെ നായികയായി എത്തുന്നത് എസ്തര്‍ അനില്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.മഞ്ജു വാര്യരാണ് ചിത്രത്തില്‍ മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എസ്തര്‍ ബാലതാരമായാണ് സിനിമയില്‍ എത്തിയത്. ദൃശ്യം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചതോടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.


ഇപ്പോള്‍ ഒരു പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയില്‍ അവതാരികയുമാണ് എസ്തര്‍. ഷാജി എന്‍ കരുണിന്റെ ഓള് എന്ന ചിത്രത്തിലും എസ്തര്‍ മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിലും ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയിലും കാളിദാസ് ജയറാമാണ് നായകന്‍. അതേസമയം ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്‍ത ഓളിലാണ് എസ്‍തര്‍ നായികയായി അഭിനയിച്ചത്.




Sharing is Caring