കോട്ടയം: കാറും കെഎസ് ആര്‍ടി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഞാലിയാകുഴി സ്വദേശിയായ യുവാവാണ് മരിച്ചതെന്നാണ് വിവരം. കാറില്‍ സഞ്ചരിച്ച രണ്ടുപേര്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.കൊല്ലം-തേനി ദേശീയപാതയില്‍ മണര്‍കാടിന് സമീപം മാധവന്‍പടിയിലാണ് സംഭവം നടന്നത്.
പുലര്‍ച്ചെ അഞ്ചോടെയായിരുന്നു അപകടം. കോട്ടയം ഡിപ്പോയിലെ ബസ് ഡ്രൈവര്‍ ജയകുമാറിനെയും യാത്രികരില്‍ ചിലരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കോട്ടയത്തും നിന്നും കുമളിക്ക് പോയ ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി ബസാണ് അപകടത്തില്‍ പെട്ടത്.

കാറിന്‍റെ അമിത വേഗമാണ് അപകട കാരണമെന്നാണ് സാക്ഷികള്‍ പറയുന്നത്. കാറിലിടിച്ച് ശേഷം ബസ് റോഡ് വശത്തെ മരത്തിലിടിച്ച് നിന്നതിനാല്‍ പാടത്തേക്ക് മറിയാതെ നിന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.












