കാറിടിച്ച് ആളെ കൊന്ന കേസില്‍ സല്‍മാന്‍ ഖാനെ വെറുതെ വിട്ടു


അലക്ഷ്യമായി വാഹനമോടിച്ച് ആളെ കൊലപ്പെടുത്തിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് അഞ്ചു വര്‍ഷം തടവ് ശിക്ഷ വിധിച്ച സെഷന്‍സ് കോടതി ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദാക്കി.


സല്‍മാനെതിരായ കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു എന്ന് ഹൈക്കോടതി ജഡ്ജി എ.ആര്‍.ജോഷി ചൂണ്ടിക്കാട്ടി. സല്‍മാന്റെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരുന്ന പോലീസ് കോണ്‍സ്റ്റബിള്‍ രവീന്ദ്ര പാട്ടീലിന്റെ സാക്ഷിമൊഴി വിശ്വസനീയമല്ലെന്ന് കോടതി പറഞ്ഞു.2002 സെപ്റ്റംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം. ബാന്ദ്രയിലെ ബേക്കറിക്ക് മുന്നില്‍ ഉറങ്ങിക്കിടന്നവര്‍ക്കു മേലെ സല്‍മാന്‍ ഖാന്റെ കാര്‍ പാഞ്ഞുകയറിയതില്‍ ഷെരീഫ് എന്നയാള്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.




Sharing is Caring