കാര്‍ത്തി ചിദംബരം സുപ്രിം കോടതിയിലേക്ക്


ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ തനിക്കെതിരായുള്ള എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്റേറ്റിന്‍റെ സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ കസ്റ്റഡിയിലുള്ല കാര്‍ത്തി ചിദംബരം സുപ്രീം കോടതിയെ സമീപിക്കും. ചൊവ്വാഴ്ചയാണ് അപേക്ഷ കോടതി പരിഗണിക്കുന്നത്. കഴിഞ്ഞ മാസമാണ് സി.ബി.ഐ കാര്‍ത്തിയെ അറസ്റ്റ് ചെയ്തത്.


പിതാവും ധനമന്ത്രിയുമായിരുന്ന പി.ചിദംബരത്തിന്‍റെ സ്വാധീനമുപയോഗിച്ച്‌ ടെലിവിഷന്‍ കമ്ബനിയായ ഐ.എന്‍.എക്സ് മീഡിയക്ക് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് വഴി നിക്ഷേപം ലഭ്യമാക്കാന്‍ ഇടപെടല്‍ നടത്തിയെന്നാണ് കാര്‍ത്തിക്കെതിരെയുള്ള കുറ്റം. കമ്ബനിയുടെ ഉടമകളായ ഇന്ദ്രാണി മുഖര്‍ജിയും, പീറ്റര്‍ മുഖര്‍ജിയും കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. അതേസമയം കാര്‍ത്തി ചിദംബരത്തിന്‍റെ അറസ്റ്റ് രാഷ്ട്രീയ കുടിപകയാണെന്നായിരുന്നു കോണ്‍ഗ്രസ് ആരോപിച്ചത്.




Sharing is Caring