കാര്‍ത്തി ചിത്രം ‘ദേവ്’ ലെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി


കാര്‍ത്തിയുടെ പുതിയ ചിത്രം ‘ദേവ്’ ലെ പുതിയ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. ‘ഒരു നൂറു മുറൈ’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. താമരൈ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഹാരിസ് ജയരാജ് ആണ്. ഗാനം ആലപിച്ചിരിക്കുന്നത് സത്യാ പ്രകാശും, ശക്തി ശ്രീയും ചേര്‍ന്നാണ്.


കാര്‍ത്തിയുടെ പതിനേഴാമത്തെ ചിത്രമാണിത്. രാകുല്‍ പ്രീത് ആണ് ചിത്രത്തിലെ നായിക. ് ചിത്രം സംവിധാനം ചെയ്യുന്നത് രജത് ആണ്. പ്രിന്‍സ് പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. പ്രകാശ് രാജ് , രമ്യ കൃഷ്ണന്‍, വിഘ്‌നേശ്, അമൃത എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.




Sharing is Caring