കാര്യവട്ടം ക്യാംപസിലെ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം: എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്


തിരുവനന്തപുരം കാര്യവട്ടം ക്യാംപസിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്. പൊലീസ് സ്റ്റേഷന് മുന്നിൽ സംഘർഷം സൃഷ്ടിച്ചതിന് ശ്രീകാര്യം പൊലീസാണ് കേസെടുത്തിരിക്കുന്നത്.


ഇന്നലെ രാത്രി നടന്ന സംഘർ‌ഷത്തിലാണ് കേസ്. ബിരുദ വിദ്യാർത്ഥികൾക്കുള്ള പ്രവേശനം ഇന്ന് നടക്കുന്നതിന് മുന്നോടിയായി ഇന്നലെ രാത്രി എസ്എഫ്ഐയും കെഎസ്‌യുവും ക്യാംപെയ്ൻ നടത്തുന്നതിനിടെയാണ് എസ്എഫ്ഐ- കെഎസ്‌യുസംഘർഷമുണ്ടായത്




Sharing is Caring