കായിക താരങ്ങള്‍ക്ക് പരിശീലനം പുനരാരംഭിക്കാമെന്ന് അത് ലറ്റിക് ഫെഡറേഷന്‍


ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച കായിക താരങ്ങളുടെ പരിശീലനം പുനരാരംഭിക്കാന്‍ അത് ലറ്റിക് ഫെഡറേഷന്‍ ഒാഫ് ഇന്ത്യയുടെ അനുമതി. പുറത്തുള്ള പരിശീലനം, ഭാര പരിശീലനം അടക്കമുള്ളവ പുനരാരംഭിക്കാനാണ് അനുമതി നല്‍കിയത്. വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഫെഡറേഷന്‍ കായിക താരങ്ങള്‍ക്കായി മാര്‍ഗ നിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.


പരിശീലന സമയത്ത് താരങ്ങള്‍ ആവശ്യമായ അകലം പാലിക്കണം. കായിക താരങ്ങള്‍ തമ്മില്‍ അനാവശ്യ ബന്ധപ്പെടലിന് ശ്രമിക്കരുത്. സഹതാരങ്ങളുമായോ പരിശീലകരുമായോ ഹസ്തദാനവും കെട്ടിപിടിത്തവും അനുവദീയമല്ല. ഗ്ലൗസുകള്‍ ഉപയോഗിക്കണം. കേന്ദ്ര സര്‍ക്കാറിന്‍റെ ആരോഗ്യ സേതു ആപ്പ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.




Sharing is Caring