കശ്​മീര്‍ വിഷയം :ഇന്ത്യയും പാകിസ്​താനും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹാരം കാണണമെന്ന്​ ഫ്രഞ്ച്​ പ്രസിഡന്‍


പാരീസ്​: കശ്​മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്​താനും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹാരം കാണണമെന്ന്​ ഫ്രഞ്ച്​ പ്രസിഡന്‍റ്​ ഇമ്മാനുവല്‍ മാക്രോണ്‍. വിഷയത്തില്‍ മൂന്നാമതൊരു കക്ഷിയുടെ പ്രേരണയോ ഇടപെടലോ ആവശ്യമില്ല. മേഖലയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തണമെന്നും ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും മാക്രോണ്‍ പറഞ്ഞു. ത്രി രാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ഫ്രാന്‍സിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്​ചക്ക്​ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.


നരേന്ദ്ര​േമാദിയുമായി 90 മിനിറ്റ്​ നീണ്ട ചര്‍ച്ചയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കശ്​മീരില്‍ കൈകൊണ്ട നടപടികളെ കുറിച്ച്‌​ ചര്‍ച്ചചെയ്​തതായും അത്​ രാജ്യത്തി​​െന്‍റ പരാമധികാര വിഷയമായി കാണുന്നുവെന്നും മാക്രോണ്‍ പറഞ്ഞു. ഇന്ത്യക്ക് കൂടുതല്‍ റഫാല്‍ വിമാനങ്ങള്‍ ഫ്രാന്‍സ് കൈമാറുമെന്നും ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു. കരാര്‍ പ്രകാരമുള്ള 36 വിമാനങ്ങളില്‍ ആദ്യത്തേത്​ അടുത്ത മാസം തന്നെ ഇന്ത്യക്ക്​ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.


ഇരുനേതാക്കളുടെയും കൂടിക്കാഴ്ചക്കിടെ വിവിധ വിഷയങ്ങളില്‍ ഇന്ത്യയും പാകിസ്താനും സഹകരണത്തിലെത്താനും ധാരണയായി. ആണവോര്‍ജ രംഗത്തും സഹകരണം ഉറപ്പാക്കും.

ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പെമുമായി ചര്‍ച്ച നടത്തുന്ന മോദി ഫ്രാന്‍സിലെ ഇന്ത്യന്‍ വംശജരുമായി സംവദിക്കും. മാക്രോണി​​െന്‍റ ക്ഷണമനുസരിച്ച്‌ പരിസ്ഥിതി, കാലാവസ്ഥ, സമുദ്ര ഗവേഷണം എന്നിവ സംബന്ധിച്ചുള്ള ജി-7 ഉച്ചകോടി ചര്‍ച്ചകളിലും പങ്കെടുക്കും.



Sharing is Caring