ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സി.ആര്.പി.എഫ് ക്യാമ്ബിന് നേരെ വീണ്ടും ഭീകരാക്രമണം. കരണ്‍ നഗറിലെ 23ാം നമ്ബര്‍ ബറ്റാലിയന് നേരെയാണ് ആക്രമണമുണ്ടായത്. സുരക്ഷസേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.
പുലര്‍ച്ചെ നാല് മണിയോടെ ക്യാമ്ബിലേക്ക് ആയുധാധാരികള്‍ കടക്കാന്‍ ശ്രമിക്കുന്നത് ഗാര്‍ഡ് കാണുകയായിരുന്നു. തുടര്‍ന്ന് ഗാര്‍ഡ് ഇവര്‍ക്കെതിരെ വെടിയുതിര്‍ത്തു. പിന്നീട് ക്യാമ്ബില്‍ മുഴുവന്‍ തീവ്രവാദികള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ക്യാമ്ബിന് അടുത്തുള്ള ഒരു കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു തീവ്രവാദികള്‍. തുടര്‍ന്ന് സൈന്യവും തീവ്രവാദികളും തമ്മില്‍ വെടിെവപ്പ് ഉണ്ടായതായി സൈനിക വക്താവ് അറിയിച്ചു.

സന്‍ജ്വാനിലെ ആര്‍മി ക്യാമ്ബില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ആറ് പേര് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായത്. അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിെന്റ വാര്‍ഷികത്തില്‍ കശ്മീരില്‍ തീവ്രവാദികള്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.













