കശ്​മീരില്‍ എട്ട്​ വയസ്സുകാരിയെ തട്ടിക്കൊണ്ട്​പോയി പീഡിപ്പിച്ച്‌​ കൊന്നു; പ്രതി​ അന്വേഷണ ഉദ്യോ​ഗസ്​ഥന്‍ തന്നെ


ശ്രീനഗര്‍: എട്ട്​ വയസ്സുകാരിയെ തട്ടിക്കൊണ്ട്​ പോയി ക്രൂരമായി പീഡിപ്പിച്ച്‌​ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ ഉദ്യോഗസ്​ഥന്‍ അറസ്​റ്റില്‍. ​പെണ്‍കുട്ടിയുടെ തിരോധാനം അന്വേഷിക്കാന്‍ നിയോഗിച്ച ദീപക്​ ഖുജരിയ എന്ന പൊലീസ്​ ഉദ്യോഗസ്​ഥന്‍ തന്നെയായിരുന്നു​ ക്രൂരകൃത്യം നടത്തിയത്​​. ജമ്മുവില്‍ നിന്ന്​ 80 കിലോമീറ്റര്‍ അകലെയുള്ള കതുഅ ജില്ലയിലെ നോമദ്​ വിഭാഗക്കാരായ കുടുംബം മകളെ കാണാനില്ലെന്ന്​ കാട്ടി ഒരു മാസം മുമ്ബാണ്​ പൊലീസില്‍ പരാതിപ്പെട്ടത്​. ഒരാ​ഴ്​ചത്തെ ശക്​തമായ തിരച്ചിലിനൊടുവില്‍ പെണ്‍കുട്ടിയുടെ മൃതശരീരം കണ്ടെത്തിയ പൊലീസ്​ അവള്‍ ക്രൂരമായ പീഡനത്തിനിരയായെന്ന്​ സ്​ഥരീകരിച്ചിരുന്നു.


എന്നാല്‍ പിന്നീട്​ പൊലീസ്​ പുറത്ത്​ വിട്ടത്​ ഞെട്ടലുണ്ടാക്കുന്ന വിവരങ്ങളാണ്​. എട്ട്​ വയസ്സുകാരിയെ തട്ടിക്കൊണ്ട്​ പോയി ഒരാഴ്​ചയോളം പീഡിപ്പിച്ച്‌​ കൊലപ്പെടുത്തിയത്, അവളെ​ കണ്ടെത്താന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ ഉദ്യോഗസ്​ഥന്‍ തന്നെയായിരുന്നു. പെണ്‍കുട്ടിയുടെ തിരോധാനത്തില്‍ കുടുംബം പരാതിയുമായി വന്നത്​ മുതല്‍ ദീപക്​ തെരച്ചില്‍ സംഘത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. പൊലീസ്​ ഉദ്യോഗസ്​ഥന്‍ കുറ്റം സമ്മതിച്ചതായി ക്രൈംബ്രാഞ്ച്​ അറിയിച്ചു. ‘നോമദ്​ വിഭാഗത്തിലുള്ള​വരില്‍ ഭീതി സൃഷ്​ടിക്കുക’ എന്ന പ്രേരണയിലാണ്​ കൃത്യം ചെയ്​തതെന്നായിരുന്നു ദീപകി​​െന്‍റ വിശദീകരണം.


ജനുവരി​ 10നായിരുന്നു സംഭവം.​ രസന ജില്ലയില്‍ കുതിരയെ മേക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ട്​ പോയി ഒരാഴ്​ചയോളം പീഡിപ്പിക്കുകയായിരുന്നു. കൃത്യം നടത്തിയത്​ ദീപകും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും ചേര്‍ന്നായിരുന്നു. ജനുവരി 17നാണ് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്​. ഹീരാനഗര്‍ പൊലീസ്​ സ്​റ്റേഷനിലെ സ്​പെഷ്യല്‍ പൊലീസ്​ ഉദ്യോഗസ്​ഥനാണ് 28കാരനായ ദീപക്​. ക്രൈം ബാഞ്ചി​​െന്‍റ പ്രത്യേക അന്വേഷണ സംഘമാണ്​ ഇയാളെ അറസ്​റ്റ്​ ചെയ്​തത്​.

തിരച്ചില്‍ സംഘത്തിലുണ്ടായിരുന്നുവെങ്കിലും കൊലപാതക അന്വേഷണത്തില്‍​ ദീപക്​ മുന്നോട്ട്​ വന്നിരുന്നില്ലെന്ന് ക്രൈം ബ്രാഞ്ച്​ ഡി.ജി.പി അലോക്​ പുരി പറഞ്ഞു. ​തട്ടിക്കൊണ്ട്​ പോകലും പീഡനവും കൊലപാതകവുമെല്ലാം ആസൂത്രിതമായിരുന്നുവെന്നും നേരത്തെ തന്നെ പെണ്‍കുട്ടിയെ ദീപക്​ ലക്ഷ്യമിട്ടിരുന്നതായും പുരി കൂട്ടിച്ചേര്‍ത്തു. കൊലപാതക വിവരം പുറത്ത്​ പറയാതിരിക്കാന്‍ ദീപക്​ സഹകുറ്റവാളിയെ ഭീഷണിപ്പെടുത്തിയിരുന്നു എന്നും പൊലീസ്​ അറിയിച്ചു. കൃത്യം ചെയ്യാന്‍ കൂടെയുണ്ടായിരുന്ന ആണ്‍കുട്ടിയോട്​ അവ​​െന്‍റ മാതാപിതാക്കളെ വകവരുത്തുമെന്നായിരുന്നു ഭീഷണി​.

പെണ്‍കുട്ടിയുടെ കുടുംബവും നോമദ്​ വിഭാഗക്കാരും ചേര്‍ന്ന് കുറ്റവാളിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട്​ ഹീരാ നഗര്‍​ പൊലീസ്​ സ്​റ്റേഷനില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അന്ന്​ പെണ്‍കുട്ടിയുടെ കുടുംബത്തെ ദീപക്​ ലാത്തി​െകാണ്ട്​ ക്രൂരമായി ആക്രമിച്ചതായി അവര്‍ പരാതിപ്പെടുകയും ചെയ്​തിരുന്നു. പൊലീസ്​ ലാത്തിച്ചാര്‍ജില്‍ നോമദ്​ വിഭാഗത്തിലെ നിരവധിപേര്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തു​. പെണ്‍കുട്ടിയുടെ മൃതദേഹം സംസ്​കരിക്കുന്ന ചടങ്ങിലുണ്ടായ ലാത്തിച്ചാര്‍ജിലും നൂറ്​ കണക്കിന്​ നോമദ്​ സമുദായക്കാര്‍ക്ക്​ പരിക്കേറ്റിരുന്നു.



Sharing is Caring