കശ്മീരില്‍ ഭീകരാക്രമണത്തില്‍ മൂന്ന് ജി.ആര്‍.ഇ.എഫ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു


ജമ്മു കശ്മീരിലെ അക്‌നൂരിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ജനറല്‍ റിസര്‍വ് എന്‍ജിനീയര്‍ ഫോഴ്‌സിലെ (ജി.ആര്‍.ഇ.എഫ്) മൂന്ന് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ച ഇവരുടെ സൈനിക ക്യാംപിന് നേരെയാണ് വെടിവയ്പ്പുണ്ടായത്.


നിയന്ത്രണ രേഖയ്ക്ക് രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ് ഭീകരര്‍ ആക്രമം നടത്തിയത്. ക്യാംപും പരിസരവും സൈന്യത്തിന്റെ നിരീക്ഷണത്തിലാണ്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.




Sharing is Caring