74ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു


കാലിഫോര്‍ണിയ: 74ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സഹനടനായി ആരോണ്‍ ടെയ്‌ലര്‍ ജോണ്‍സണ്‍ തെരഞ്ഞെടുത്തു. നൊക്ടേണല്‍ ആനിമല്‍സ് എന്ന ചിത്രത്തില്‍ അഭിനയിച്ചതിനാണ് ഇദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചത്.


മികച്ച സഹനടി വയോല ഡേവിസ് (ഫെന്‍സസ്), മികച്ച തിരക്കഥ: ഡാമിയന്‍ ചാസലേ (ലാ ലാ ലാന്‍ഡ്),
മികച്ച ഹാസ്യതാരം റയാന്‍ ഗോസ്‌ലിങ് (ലാ ലാ ലാന്‍ഡ്), മികച്ച ഗാനം സിറ്റി ഓഫ് സ്റ്റാര്‍സ് (ലാ ലാ ലാന്‍ഡ്),
മികച്ച ആനിമേഷന്‍ ചിത്രമായി ഗോള്‍ഡന്‍ സൂട്ടോപ്പിയയും തെരഞ്ഞെടുത്തു.
മറ്റു പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുകയാണ്. ഇന്ത്യന്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ് യു.എസില്‍ വച്ച് നടക്കുന്ന ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ചടങ്ങിലെ അവതാരിക.




Sharing is Caring