ശ്രീനഗര്‍: ജമ്മു-കാശ്മീര്‍ നിയന്ത്രണരേഖയില്‍ പാക്ക് സൈന്യത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ ജവാന്‍ മരിച്ചു. ഹവില്‍ദാര്‍ ചരണ്‍ജീത് സിംഗ്(42) ആണ് സൈനിക ആശുപത്രിയില്‍ മരിച്ചത്. സൈനിക വക്താവ് മരണവിവരം സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രജൗരി ജില്ലയിലെ സുന്ദര്‍ബനി സെക്ടറിലുണ്ടായ വെടിവെയ്പിലാണു ചരണ്‍ജീതിനു പരുക്കേറ്റിരുന്നത്. ഉടന്‍ തന്നെ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. രജൗരി ജില്ലയിലെ നൗഷേര സ്വദേശിയാണു ചരണ്‍ജീത്.














