കശ്മീരില്‍ നാല് ഭീകരരെ സൈന്യം വധിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നു


ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാനില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുന്നു. നാല് ഭീകരരെ സൈന്യം വധിച്ചു. ഒരു സൈനികനും മരിച്ചു. ഭീകരർ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യം വളഞ്ഞതിനെ തുടർന്ന് ഭീകരർ ആക്രമണം തുടങ്ങുകയായിരുന്നു.


ഷോപ്പിയാനിലെ നാദിഗം മേഖലയിലാണ് ഏറ്റുമുട്ടല്‍. പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു. സൈന്യവും ഭീകരരും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.




Sharing is Caring