അക്രമാസക്തരാകുന്ന ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിനായി മുളുകുപൊടി നിറച്ച ‘പവ’ ഷെല്ലുകള്‍ ഉപയോഗിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സൈന്യത്തിന് അനുമതി നല്‍കി. കശ്മീരിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സര്‍വകക്ഷി സംഘം ഇവിടെ എത്താനിരിക്കെയാണ് ഈ തീരുമാനം. ആയിരത്തില്‍ അധികം ‘പവ’ ഷെല്ലുകള്‍ ഞായറാഴ്ച തന്നെ കശ്മീരില്‍ എത്തിക്കും.
കശ്മീരില്‍ ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിന് ഉപയോഗിച്ചുവന്ന പെല്ലറ്റ് തോക്കുകള്‍ കടുത്ത വിമര്‍ശനം വരുത്തിവച്ച പശ്ചാത്തലത്തിലാണ് താരതമ്യേന അപകടം കുറഞ്ഞ ‘പവ’ ഷെല്ലുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്.പെലര്‍ഗോണിക് ആസിഡ് വാനിലിന്‍ അമൈഡ്’ എന്നതിന്റെ ചുരുക്കരൂപമാണ് ‘പവ’. പെല്ലറ്റ് തോക്കുകള്‍ക്ക് പകരം സംവിധാനം തീരുമാനിക്കാന്‍ ഒരു വിദഗ്ധ പാനലിനും കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു.













