കളളനോട്ട് കേസ്; ബിജെപി നേതാക്കള്‍ വിതരണം ചെയ്ത കള്ളനോട്ട് കണ്ടെടുത്തു


ബിജെപി യുവമോര്‍ച്ച നേതാക്കളായ ഏരാശ്ശേരി രാകേഷും സഹോദരന്‍ സീജീവും വിതരണം ചെയ്ത കള്ളനോട്ടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെടുത്തു.ലോട്ടറി ടിക്കറ്റ് വാങ്ങിയശേഷം രാകേഷ് നല്‍കിയ നോട്ടാണ് പോലീസിന് ലഭിച്ചത്. രാകേഷ് തൃശൂരിലും കൊടുങ്ങല്ലൂരിലുമാണ് വ്യാജനോട്ടുകള്‍ വിതരണം ചെയ്തിരുന്നത്.
വ്യാജന്‍ ഒഴുകിയത് എവിടേയ്ക്കെല്ലാമാണെന്നും എത്രമാത്രം നോട്ടുകള്‍ പ്രതികള്‍ വിപണിയില്‍ ഇറക്കിയിട്ടുണ്ടെന്നും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ബിജെപി സംസ്ഥാന നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് അറസ്റ്റിലായ രാകേഷ്. ഇത് ഉപയോഗപ്പെടുത്തി ഏതെങ്കിലും തരത്തിലുള്ള ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
കള്ളനോട്ട് വിതരണവുമായി ബന്ധപ്പെട്ട് ഇവര്‍ക്കുപിന്നില്‍ വലിയൊരു സംഘമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പോലീസ് രാകേഷിന്റെ വീട്ടില്‍നിന്നു പിടിച്ചെടുത്തിരുന്നത്.




Sharing is Caring