ബാഴ്സലോണ: കറ്റാലന്‍ നേതാക്കളെ ശിക്ഷിച്ച കോടതി വിധിയില്‍ പ്രതിഷേധിച്ച് ബാഴ്സലോണയില്‍ പ്രതിഷേധം അലയടിക്കുന്നു . പൊതു ഫണ്ട് ദുരുപയോഗം ചെയ്തതിന് നാലു പേരെ രാജ്യദ്രോഹം കുറ്റം ചുമത്തി കോടതി 13 വര്‍ഷം വരെ ശിക്ഷിച്ചിരുന്നു. ചിലര്‍ക്ക് പിഴ ശിക്ഷയും വിധിച്ചിരുന്നു.
ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് കറ്റാലന്‍ പ്രക്ഷോഭകര്‍ ബാഴ്സലോണയിലെ തെരുവുകള്‍ കീഴടക്കിയത് . റോഡ് ഗതാഗതം തടസപ്പെടുത്തിയ പ്രക്ഷോഭകര്‍ റെയില്‍വേ ട്രാക്കുകള്‍ക്ക് തീയിട്ടു. വിമാനത്താവളത്തിലേക്ക് കൂടി പ്രതിഷേധം വ്യാപിപ്പിച്ചത് വ്യോമഗതാഗതം തടസ്സപ്പെടുന്നതിനു കാരണമായി .

ഏകദേശം 100 വിമാനങ്ങള്‍ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് റദ്ദാക്കി . അമേരിക്കന്‍ എയര്‍ലൈന്‍സിന്‍െറ ന്യൂയോര്‍ക്ക്, മിയാമി, ചിക്കാഗോ, ഫിലാല്‍ഡല്‍ഫിയ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.













